മത്സരം കൈവിട്ടത് 6-15 വരെയുള്ള ഓവറുകളിൽ – കീറൺ പൊള്ളാർ‍‍ഡ്

ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടി20യിൽ അനായാസ വിജയമല്ല ഇന്ത്യ നേടിയത്. 6 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചത് 7 പന്ത് അവശേഷിക്കവെയാണ്. നിക്കോളസ് പൂരന്റെ മികവിൽ 157 റൺസ് നേടിയ വിന്‍ഡീസിന്റെ ബാറ്റിംഗിൽ 6 മുതൽ 15 വരെയുള്ള ഓവറുകളിലെ ബാറ്റിംഗ് ആണ് ടീമിനെ കൈവിട്ടതെന്ന് ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് വ്യക്തമാക്കി.

9 ഓവറിൽ ടീമിനെ വെറും 46 റൺസാണ് നേടാനായതെന്നും 18-20 റൺസ് കൂടി നേടിയിരുന്നുവെങ്കിൽ മത്സരത്തിൽ വിന്‍ഡീസിന് സാധ്യതയുണ്ടായിരുന്നുവെന്ന് താന്‍ കരുതുന്നുവെന്ന് പൊള്ളാര്‍ഡ് പറഞ്ഞു.

ആദ്യ ആറോവറിൽ ഇന്ത്യ കുതിച്ചുവെങ്കിലും ബൗളര്‍മാരും ഫീൽഡ‍ർമാരും മത്സരത്തിൽ തിരിച്ചുവരവ് സാധ്യമാക്കിയെങ്കിലും അവസാനം വരെ പൊരുതിയ ശേഷം തന്റെ ടീം മുട്ടുമടക്കുകയായിരുന്നുവെന്ന് പൊള്ളാര്‍ഡ് സൂചിപ്പിച്ചു.

Exit mobile version