Picsart 24 01 20 14 57 03 025

രഞ്ജി ട്രോഫി; രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് മികച്ച തുടക്കം, ഫൈനലിലേക്ക് അടുക്കുന്നു

രഞ്ജി ട്രോഫി ഫൈനലിലേക്ക് അടുക്കുന്ന കേരളം രണ്ടാം ഇന്നിങ്സ് മികച്ച രീതിയിൽ തുടങ്ങി. ഇന്ന് അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസിൽ നിൽക്കുന്നു. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും മികച്ച രീതിയിലാണ് ബാറ്റു ചെയ്യുന്നത്.

രോഹൻ 32 പന്തിൽ 15 റൺസുമായും അക്ഷയ് ചന്ദ്രൻ 30 പന്തിൽ 9 റൺസുമായും ക്രീസിൽ നിൽക്കുന്നു. ആദ്യ ഇന്നിംഗ്സിൽ 2 റൺസ് ലീഡ് നേടിയ കേരളം ഇപ്പോൾ 28 റൺസ് മുന്നിലാണ്. ഇന്ന് കളി സമനിലയിൽ ആയാൽ കേരളം അവരുടെ ആദ്യ രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിക്കും.

ആദ്യ ഇന്നിങ്സിൽ 457 റൺസ് എടുത്ത കേരളം ഗുജറാത്തിനെ 455 റൺസിന് ഓളൗട്ട് ആക്കിയാണ് 2 റൺസിന്റെ ലീഡ് നേടിയത്. ഇന്ന് 27 റൺസ് ലീഡ് എടുക്കാൻ വേണ്ടിയിരുന്ന ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ 25 റൺസിനിടയിൽ വീഴ്ത്താൻ കേരളത്തിനായി.

Exit mobile version