Picsart 25 04 03 09 35 32 245

ക്യാച്ച് വിട്ടത് കൊണ്ട് റൺസ് നേടണം എന്നുറപ്പിച്ച് ആണ് ഇറങ്ങിയത് – ജോസ് ബട്ലർ

ഇന്നലെ ആർ സി ബിക്ക് എതിരെ ഒരു ഈസി ക്യാച്ച് കൈവിട്ടത് നാണക്കേടായി തനിക്ക് തോന്നി എന്ന് ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ. അതുകൊണ്ട് തന്നെ ബാറ്റിംഗിന് ഇറങ്ങുമ്പോൾ അതിന് പ്രായശ്ചിത്തം ചെയ്യണം എന്നുണ്ടായിരുന്നു എന്ന് ബട്ലർ പറഞ്ഞു. 73 റൺസുമായി തകർപ്പൻ പ്രകടനം നടത്താൻ ബട്ലറിനായി.

ആദ്യ ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ ഫിൽ സാൾട്ടിന്റെ ക്യാച്ച് ആയിരുന്നു ബട്‌ലർ നഷ്ടപ്പെടുത്തിയത്. “ക്യാച്ച് വിട്ടത് വളരെ നാണക്കേടാണ്. സാൾട്ട് അപകടകാരിയായ ഒരു കളിക്കാരനാണെന്ന് നമുക്കറിയാം. എന്റെ ഗ്ലോവിൽ അത് കൊണ്ടുപോലുമില്ല. എന്റെ നെഞ്ചിലാണ് പന്ത് തട്ടിയത്. അതിനാൽ കുറച്ച് റൺസ് നേടാൻ ഞാൻ ദൃഢനിശ്ചയം ചെയ്താണ് ബാറ്റിന് ഇറങ്ങിയത്.” മത്സരശേഷം ബട്ട്‌ലർ പറഞ്ഞു.

39 പന്തിൽ അഞ്ച് ഫോറുകളും ആറ് സിക്‌സറുകളും ഉൾപ്പെടെ ബട്ലർ പുറത്താകാതെ 73 റൺസ് നേടി.

Exit mobile version