Jaiswal

യശസ്വി ജയ്‌സ്വാൾ രഞ്ജി ട്രോഫി സെമിഫൈനലിൽ കളിക്കില്ല

ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഇടത് കണങ്കാലിലെ വേദനയെ തുടർന്ന് വിദർഭയ്‌ക്കെതിരായ മുംബൈ രഞ്ജി ട്രോഫി സെമിഫൈനലിൽ നിന്ന് പുറത്തായി. നാഗ്പൂരിൽ മുംബൈയുടെ പരിശീലന സെഷനിൽ പങ്കെടുത്ത 23 കാരന് നെറ്റ്സിൽ ബാറ്റ് ചെയ്യുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. കൂടുതൽ വിലയിരുത്തലിനും ചികിത്സയ്ക്കും വേണ്ടി അദ്ദേഹം ഇപ്പോൾ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിലേക്ക് പോകും.

ചാമ്പ്യൻസ് ട്രോഫിക്കുള്ള നോൺ-ട്രാവലിംഗ് സബ്സ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ട ജയ്‌സ്വാളിനെ തുടക്കത്തിൽ ഇന്ത്യയുടെ പ്രാഥമിക ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നാളെയാണ് രഞ്ജി ട്രോഫി സെമു ഫൈനൽ ആരംഭിക്കുന്നത്.

രഞ്ജി ട്രോഫിയിൽ ഈ സീസണിൽ അദ്ദേഹം കളിച്ച ഒരേയൊരു മത്സരത്തിൽ 4 ഉം 26 ഉം റൺസ് മാത്രം ആണ് നേടിയത്‌.

Exit mobile version