രവീന്ദ്ര ജഡേജ പരിക്ക് കാരണം രണ്ട് മാസത്തോളം പുറത്ത്

ലിഗമെന്റ് ഇഞ്ച്വറി ആയതിനെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായേക്കും. താരം രണ്ടു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റും ഇതേ പരിക്ക് കാരണം ജഡേജക്ക് നഷ്ടമായിരുന്നു. ജഡേജയെ കൂടാതെ, ശുഭ്മാൻ ഗില്ലിനും പരിക്കേറ്റതിനാൽ ദക്ഷിണാഫ്രിക്ക പരമ്പര നഷ്ടമാകും. കൂടുതൽ പരിശോധനകൾക്ക് ശേഷം ജഡേജയ്ക്ക് ശസ്ത്രക്രിയ വേണമോ എന്നത് ഡോക്ടർമാർ തീരുമാനിക്കും.

Exit mobile version