അര്‍ദ്ധ ശതകവുമായി സച്ചിന്‍ ബേബി, കേരളത്തിന് വിജയ് ഹസാരെയിൽ വിജയത്തുടക്കം

ചണ്ഡിഗഢിനെതിരെ 6 വിക്കറ്റ് വിജയവുമായി വിജയ് ഹസാരെ ട്രോഫിയിൽ വിജയത്തുടക്കം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത ചണ്ഡിഗഢിനെ 184/8 എന്ന സ്കോറിൽ ചുരുക്കിയ ശേഷം കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 34 ഓവറിൽ വിജയം നേടുകയായിരുന്നു. സച്ചിന്‍ ബേബി അര്‍ദ്ധ ശതകം നേടിയപ്പോള്‍ രോഹന്‍ എസ് കുന്നുമ്മൽ(46), വിഷ്ണു വിനോദ്(32) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

സച്ചിന്‍ ബേബി 59 റൺസ് നേടിയപ്പോള്‍ സഞ്ജു 24 റൺസ് നേടി പുറത്താകുകയായിരുന്നു.

Exit mobile version