Picsart 23 06 03 22 53 49 960

അയർലണ്ടിനെതിരെ 10 വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടും അയർലണ്ടും തമ്മിൽ ഉള്ള ഏക ടെസ്റ്റിൽ ഇംഗ്ലണ്ട് 10 വിക്കറ്റ് വിജയം സ്വന്തമാക്കി. മൂന്നാം ദിനം തന്നെ കളി പൂർത്തിയാക്കാൻ ഇംഗ്ലണ്ടിനായി. ഇന്ന് രണ്ടാം ഇന്നിങ്സിൽ അയർലണ്ട് 362 റൺസ് എടുത്ത് ലീഡ് നേടി ഇന്നിംഗ്സ് പരാജയം ഒഴിവാക്കി. അയർലണ്ടിനായി 86 റൺസ് എടുത്ത് പുറത്താകാതെ നിന്ന മക്ബ്രൈനും 88 റൺസ് എടുത്ത മാർക് അദയറും ആണ് അയർലണ്ടിബെ 362ൽ എത്തിച്ചത്.

ഇംഗ്ലണ്ടിനായി ജോഷ് ടങ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ 4 പന്തിനിടയിൽ 12 റൺസ് നേടിയതോടെ ഇംഗ്ലണ്ട് 10 വിക്കറ്റ് വിജയം പൂർത്തിയാക്കി. അയർലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 172 റൺസിൽ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിംഗ്സിൽ 524 റൺസ് എടുത്ത് ഡിക്ലയർ ചെയ്തതത് ഇംഗ്ലണ്ട് വിജയത്തിന് അടിത്തറ ആയി. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സിൽ ഡക്കറ്റ് 182 റൺസും ഒലി പോപ്പ് 205 റൺസും എടുത്തിരുന്നു.

Exit mobile version