Picsart 23 06 03 23 19 25 467

ഇബ്രഹിമോവിച് എ സി മിലാൻ വിടും, നാളെ അവസാന മത്സരം

സ്വീഡിഷ് ഇതിഹാസം ഇബ്രഹിമോവിച് ഈ സീസണോടെ എ സി മിലാൻ വിടും. നാളെ നടക്കുന്ന മിലാന്റെ സീസണിലെ അവസാന മത്സരം ആകും ഇബ്രയുടെയും എ സി മിലാനായുള്ള അവസാനം മത്സരം. നാളെ പ്രത്യേക ചടങ്ങിൽ എ സി മിലാൻ ഇബ്രയ്ക്ക് യാത്രയപ്പ് നൽകും. എ സി മിലാൻ വിടും എങ്കിലും ഇബ്ര വിരമിക്കാൻ സാധ്യതയില്ല. 41കാരബായ ഇബ്ര ഇറ്റാലിയൻ ക്ലബായ മോൻസയിലേക്ക് പോകും എന്നാണ് സൂചന.

മോൻസ തനിക്ക് ആയി ഒരു കരാർ ഒരുക്കി വെച്ചിട്ടുണ്ട് എന്ന് ഇബ്ര ഇന്നലെ പറഞ്ഞിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അവസാന ഒരു വർഷമായി കാര്യമായി ഫുട്ബോൾ കളിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, തുടങ്ങി വലിയ ക്ലബുകളിൽ കളിച്ച് വലിയ സംഭവനകൾ ചെയ്തിട്ടുള്ള ഇബ്ര തന്റെ ഭാവി അടുത്ത ദിവസങ്ങളിൽ തന്നെ തീരുമാനിക്കും. ഇബ്രയുടെ മിലാനിലേക്ക് ഉള്ള തിരിച്ചുവരവ് മിലാൻ കിരീടത്തിലേക്ക് എത്തിക്കുന്നതിൽ കലാശിച്ചിരുന്നു. അതുകൊണ്ട് തന്നെ താരം അഭിമാനത്തോടെ ആകും ക്ലബ് വിടുന്നത്.

Exit mobile version