Stokes

ബെൻ സ്റ്റോക്സ് ഐപിഎൽ 2025 സീസൺ കളിക്കില്ല

ചാമ്പ്യൻസ് ട്രോഫി, ഓസ്‌ട്രേലിയയിലെ ആഷസ് പരമ്പര, ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ ഹോം പരമ്പര എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ അന്താരാഷ്ട്ര കലണ്ടറിന് മുൻഗണന നൽകി ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്‌സ് 2025 ലെ ഐപിഎൽ സീസൺ ഒഴിവാക്കുമെന്ന് റിപ്പോർട്ട്.

സ്റ്റോക്സ്, ഭാവി സീസണുകളിൽ കളിക്കാൻ യോഗ്യൻ ആവാൻ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, 2025 ൽ ഐപിഎല്ലിൽ താരം കളിക്കില്ല.

പുതിയ ഐപിഎൽ നിയമത്തിൽ വിദേശ കളിക്കാർ മെഗാ ലേലത്തിനായി രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ തുടർന്നുള്ള രണ്ട് മിനി ലേലങ്ങളിൽ നിന്ന് അവർക്ക് വിലക്ക് നേരിടേണ്ടിവരും. സ്റ്റോക്സ് ഉൾപ്പെടെയുള്ള നിരവധി ഇംഗ്ലീഷ് കളിക്കാർ, വരാനിരിക്കുന്ന ഐ പി എൽ സീസൺ ഒഴിവാക്കും എന്നാണ് സൂചന. എങ്കിലും ഐപിഎൽ 2026, 2027 എന്നിവയിലേക്ക് യോഗ്യത നേടുന്നതിനായി അവർ ലേലത്തിൽ രജിസ്റ്റർ ചെയ്യും.

Exit mobile version