Picsart 24 05 23 22 56 42 838

“സഞ്ജു ഒരിക്കലും ശാന്തത വിടാത്ത ക്യാപ്റ്റൻ” – അശ്വിൻ

സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് അശ്വിൻ. സഞ്ജു എത്ര സമ്മർദ്ദത്തിലും ശാന്തത കൈവിടാത്ത വ്യക്തിത്വമാണെന്ന് അശ്വിൻ പറഞ്ഞു. തനിക്കും ഒപ്പമുള്ള ബൗളർമാർക്കുൻ സഞ്ജു അപാര ധൈര്യമാണ് നൽകുന്നത് എന്നും അശ്വിൻ പറയുന്നു. സഞ്ജുവിന്റെ വലിയ പിന്തുണ ഉള്ളത് കൊണ്ടാണ് രാജസ്ഥാന് അഞ്ചു ബൗളർമാരെ മാത്രം വെച്ച് മത്സരങ്ങൾ മാനേജ് ചെയ്യാൻ ആകുന്നത് എന്നും അശ്വിൻ പറഞ്ഞു.

“സഞ്ജു സാംസൺ എപ്പോഴും ബൗളർമാർക്ക് സ്വാതന്ത്ര്യം നൽകുന്നു സമ്മർദ്ദത്തിൽ പോലും അദ്ദേഹം പരിഭ്രാന്തരാകില്ല, വളരെ ശാന്തനാണ്, നിങ്ങൾ റണ്ണ് വിട്ടു നൽകുമ്പോൾ ആക്രോഷിക്കുന്ന സഹതാരമല്ല സഞ്ജു.” അശ്വിൻ പറഞ്ഞു.

ഞങ്ങളെ സിക്സ് അടിച്ചാലും എന്തിന് 20 റൺസ് വിട്ടുകൊടുത്താൽ വരെ അടുത്ത പന്തിൽ നോക്കാം എന്ന പ്രോത്സാഹനം അവനിൽ നിന്ന് ഉണ്ടാകും. ഇത് ഒരു ബൗളർ എന്ന നിലയിൽ നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. അശ്വിൻ പറഞ്ഞു.

Exit mobile version