Picsart 24 04 05 18 47 43 990

രോഹിത് ശർമ്മ പരസ്യമായി ഹാർദികിനെ പിന്തുണക്കണം എന്ന് ക്ലാർക്ക്

ഹാർദിക് പാണ്ഡ്യക്ക് എതിരെ ആരാധകർ കൂവൽ തുടരുക ആണെങ്ക മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഹാർദികിനെ പിന്തുണച്ചു പരസ്യമായി രംഗത്ത് വരണം എന്ന് മുൻ ഓസ്ട്രേലിയ ക്യാപ്റ്റൻ ക്ലാർക്ക് പറഞ്ഞു.

“ഇത് തുടരുകയാണെങ്കിൽ, രോഹിത് ശർമ്മ രംഗത്ത് വന്ന് പരസ്യമായി ഹാർദിക്കിനെ പിന്തുണയ്ക്കണം. അത് ചെയ്യേണ്ട ഒരു ഘട്ടത്തിലാണ് കാര്യങ്ങൾ എന്ന് എനിക്ക് തോന്നുന്നു.” ക്ലാർക്ക് പറഞ്ഞു.

“ഇങ്ങനെ നടക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. സ്‌പോർട്‌സിൽ ഇത് സംഭവിക്കുമെന്ന് എനിക്കറിയാം, പക്ഷേ ഹോം ആരാധകരുടെ രോഷം ശരിയല്ല. ഹാർദിക് ക്യാപ്റ്റനാകാനുള്ള തീരുമാനം എടുത്തത് അല്ല. മുംബൈ ഇന്ത്യൻസ് അവനെ തിരികെ കൊണ്ടുവന്ന് നായകസ്ഥാനം നൽകിയതാണ്” ക്ലാർക്ക് ESPN-നോട് പറഞ്ഞു.

“രോഹിതും ഹാർദിക്കും സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രോഹിത് ഒരു സൂപ്പർ വ്യക്തിയും മികച്ച കളിക്കാരനുമാണ്, രോഹിത് ശർമ്മ റണ്ണുകൾ നേടേണ്ടതുണ്ട് എന്നാലെ മുംബൈ വിജയിക്കൂ” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version