Picsart 23 04 13 22 37 22 498

മലിംഗയെ മറികടന്ന് ഐ പി എല്ലിൽ റെക്കോർഡിട്ട് കാഗിസോ റബാദ

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ വീഴ്ത്തുന്ന താരമായി ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാദ. ഇന്ന് മൊഹാലിയിലെ പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ ആണ് റബാദ പുതിയ റെക്കോർഡ് കുറിച്ചത്‌‌. ലസിത് മലിംഗയുടെ ദീർഘകാല റെക്കോർഡാണ് റബാഡ തകർത്തത്. അഞ്ചാം ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് വീഴ്ത്തിയാണ് റബാഡ തന്റെ 64-ാം ഐപിഎൽ മത്സരത്തിൽ ഈ നേട്ടം കൈവരിച്ചത്. ഐപിഎല്ലിൽ നൂറോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ബൗളർ കൂടിയാണ് റബാഡ.

മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസ താരം മലിംഗ 70 ഇന്നിംഗ്‌സുകളിൽ നിന്ന് ആയിരുന്നു 100 വിക്കറ്റ് തികച്ചത്.ദീർഘകാലമായി ഇതായിരുന്നു ഐ പി എല്ലിലെ റെക്കോർഡ്.

Exit mobile version