Picsart 24 09 26 17 36 53 707

ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റൻസിൽ തുടരും

ഗുജറാത്ത് ടൈറ്റൻസ് ഹെഡ് കോച്ച് ആശിഷ് നെഹ്‌റയും ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കിയും വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ തങ്ങളുടെ റോളുകൾ തുടരും.

അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയായ ടോറൻ്റ് ഫാർമ ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. അതുകൊണ്ട് പല മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നെഹ്‌റയും സോളങ്കിയും 2025 ലെ ഐപിഎൽ പതിപ്പിൻ്റെ ചുമതലയിൽ തുടരുമെന്നണ് റിപ്പോർട്ട്.

കഴിഞ്ഞ ഐപിഎൽ സീസണിന് ശേഷം കരാർ അവസാനിച്ച നെഹ്‌റയുടെ സേവനത്തിനായി നിരവധി ഫ്രാഞ്ചൈസികൾ സമീപിച്ചിരുന്നു. എന്നിരുന്നാലും, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുജറാത്തിൽ തുടരാൻ തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ടൈറ്റൻസ് 2022 ലെ അവരുടെ അരങ്ങേറ്റ സീസണിൽ ഐപിഎൽ കിരീടം നേടി, 2023 ൽ റണ്ണേഴ്‌സ് അപ്പായി. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മാറിയതിന് ശേഷം 2024 സീസണിൽ തിരിച്ചടി നേരിട്ടെങ്കിലും, വരാനിരിക്കുന്ന മെഗാ ലേലത്തിൽ ഗുജറാത്ത് ടീം പുനർനിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു. .

Exit mobile version