Picsart 23 12 19 18 14 09 790

വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയ്ക്ക് 7.2 കോടി നൽകി ഡെൽഹി ക്യാപിറ്റൽസ്

ഇന്ത്യം യുവ വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയെ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ഒരു മികച്ച ബിഡ് വാർ കഴിഞ്ഞാണ് കുശാഗ്രയെ ഡെൽഹി സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന തുകയിൽ നിന്ന് 7.20 കോടിയിലേക്ക് കുശാഗ്രയുടെ ബിഡ് എത്തി.

ഈ കഴിഞ്ഞ സയ്യൊദ് മുഷ്താഖലി ട്രോഫിയിലെ പ്രകടനം ആണ് താരത്തിന് ഗുണം ചെയ്തത്. സയ്യിദ് മുഷ്താഖലി ഫൈനലിൽ 36 പന്തിൽ നിന്ന് 67 റൺസ് താരം അടിച്ചിരുന്നു. ജാർഖണ്ഡ് താരമാണ് കുമാർ കുശാഗ്ര.

Exit mobile version