Picsart 24 04 17 00 16 42 677

രാജസ്ഥാന് ക്ഷീണം, ജോസ് ബട്ലർ ഇനി കളിക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾ മടങ്ങി പോവുകയാണ്‌. രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ലർ ഇനി ഉണ്ടാകില്ല. ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങുക ആണെന്ന് ക്ലബ് ഇന്ന് അറിയിച്ചു‌. സീസൺ അവസാന ഘട്ടത്തിൽ ഇംഗ്ലീഷ് താരങ്ങൾ ഉണ്ടാകില്ല എന്ന് നേരത്തെ തന്നെ ഉറപ്പായതായിരുന്നു. പ്ലേ ഓഫ് ഇനിയും ഉറപ്പിക്കാത്ത രാജസ്ഥാന് ബട്ലറിന്റെ മടക്കം വലിയ ക്ഷീണമാകും.

മെയ് 22 മുതൽ ഇംഗ്ലണ്ടിന് പാകിസ്ഥാനുമായി പരമ്പര ഉണ്ട് അതാണ് ബട്ലർ മടങ്ങാൻ കാരണം. ഇംഗ്ലണ്ടിന്റെ ടി20 ടീം ക്യാപ്റ്റൻ ആണ് ബട്ലർ‌. ഈ സീസണിൽ രാജസ്ഥാനായി 11 കളികളിൽ നിന്ന് 39.88 ശരാശരിയിൽ 359 റൺസാണ് ബട്ലർ നേടിയത്‌‌. 2 സെഞ്ച്വറികൾ നേടിയിരുന്നു എങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ ബട്ലർ കാര്യമായ ഫോമിൽ ഉയർന്നിരുന്നില്ല. ബട്ലറിന്റെ അഭാവത്തിൽ ആര് രാജസ്ഥാനായി ഓപ്പണിംഗ് ചെയ്യും എന്നതാകും ഇനി ചർച്ച. മൂന്നാമനായി നന്നയി കളിക്കുന്ന സഞ്ജു ഓപ്പണിംഗ് റോളിലേക്ക് തിരികെയെത്തുമോ എന്ന് കണ്ടറിയണം.

Exit mobile version