Picsart 23 04 21 01 40 06 799

ഞാൻ എന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ഇഷാന്ത് ശർമ്മ

എന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ഡെൽഹി ക്യാപിറ്റൽസിന്റെ ഇന്നലത്തെ വിജയശില്പിയായ ഇഷാന്ത് ശർമ്മ. ഇന്നലെ ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചപ്പോൾ ഇഷാന്ത് ശർമ്മ ആയിരുന്നു പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

നീണ്ട ഇടവേളക്ക് ശേഷം ഐ പി എല്ലിൽ പന്ത് എറിഞ്ഞ ഇഷാന്ത് 4-0-19-2 എന്ന മികച്ച ബൗളിംഗ് ഫിഗർ സ്വന്തമാക്കി. നിതീഷ് റാണയുടെയും സുനിൽ നരെയ്‌ന്റെയും വിക്കറ്റുകൾ ആണ് ഇഷാന്ത് വീഴ്ത്തിയത്‌. 2021-ന് ശേഷം ഐപിഎല്ലിൽ ഇഷാന്ത് ഡർമ്മ ആദ്യമായി ഇറങ്ങിയ മത്സരമായിരുന്നു ഇത്.

ഞാൻ എന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതേ ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു. ഓരോ ദിവസവും ബൗളിംഗിന്റെ മേഖലകൾ മാറുന്നു എന്നും കൃത്യമായ പ്ലാനുകൾ ആണ് ഞങ്ങൾ പ്രാവർത്തികമാക്കുന്നത് എന്നും ഇഷാന്ത് മത്സര ശേഷം പറഞ്ഞു.

Exit mobile version