Picsart 24 03 23 18 30 48 369

ഇഷാന്ത് ശർമ്മയ്ക്ക് പരിക്ക്, ഡെൽഹി ക്യാപിറ്റൽസിന് തിരിച്ചടി

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടയിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ പേസ് ബൗളർ ഇഷാന്ത് ശർമ്മക്ക് പരിക്ക്. കാലിന് പരിക്കേറ്റ താരം കളം വിട്ടു. ഇനി ഇന്ന് ബൗൾ ചെയ്യുമോ എന്നത് സംശയമാണ്. രണ്ടാം ഇന്നിങ്സിന്റെ ആറാം ഓവറിൽ ആയിരുന്നു ഇഷാന്തിന് പരിക്കേറ്റത്. ഫിസിയീയുടെ സഹായം തേടിയ ഇഷാന്ത് കളത്തിൽ തുടരാൻ ആകില്ല എന്ന് ഉറപ്പായതതോടെ ആണ് കളം വിട്ടത്.

ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെ ഇഷാന്ത് ശർമ്മയുടെ വലത് കണങ്കാൽ ട്വിസ്റ്റ് ആവുക ആയിരുന്നു. ഇഷാന്ത് ശർമ്മ ഇന്ന് മികച്ച രീതിയിൽ ആയിരുന്നു ബൗൾ ചെയ്തത്. ആദ്യ ഓവറിൽ 9 റൺസ് വഴങ്ങിയ ഇഷാൻ രണ്ടാം ഓവറിൽ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാൻ്റെ വിക്കറ്റ് വീഴ്ത്തി. ബെയർസ്റ്റോയെ റണ്ണൗട്ട് ആക്കാനും ഇഷാന്തിനായിരുന്നു.

Exit mobile version