Picsart 24 04 15 01 05 24 337

CSK നന്നായി പന്തെറിഞ്ഞതാണ് തോൽക്കാൻ കാരണം എന്ന് ഹാർദിക് പാണ്ഡ്യ

ചെയ്സ് ചെയ്യാൻ ആകുന്ന ടോട്ടൽ ആയിരുന്നു ചെന്നൈ ഉയർത്തിയത് എന്നും എന്നാൽ അവരുടെ ബൗളിംഗ് മികച്ചതായത് കൊണ്ടാണ് തോറ്റത് എന്നും ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ 20 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.

ഈ ലക്ഷ്യം തീർച്ചയായും ചെയ്സ് ചെയ്യാവുന്നത് ആയിരുന്നു, പക്ഷേ ചെന്നൈ നന്നായി പന്തെറിഞ്ഞു. പതിരന ആയിരുന്നു പ്രധാന വ്യത്യാസം ആയത്. ബൗളിംഗിലും ഫീൽഡിലും അവരുടെ പദ്ധതികൾ നല്ലതായിരുന്നു. സ്റ്റമ്പിന് പിന്നിൽ നിർദേശങ്ങൾ നൽകാൻ ധോണിയും ഉണ്ട്. ഹാർദിക് പറയുന്നു.

പതിരണ ആക്രമണത്തിൽ വന്ന് ആ രണ്ട് വിക്കറ്റുകൾ വീഴ്ത്തുന്നതുവരെ ഞങ്ങൾ നന്നായി കളിക്കുക ആയിരുന്നു. അതിനു ശേഷം ആണ് ഞങ്ങൾ പിറകിൽ ആയത്. ഇനി നല്ല ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ഹാർദിക് പറഞ്ഞു.

Exit mobile version