Picsart 24 04 17 01 51 13 201

ബട്ലർ കളി വിജയിപ്പിച്ചില്ല എങ്കിൽ മാത്രമെ അത്ഭുതമുള്ളൂ എന്ന് സ്റ്റോക്സ്

ഇന്നലെ പവൽ പുറത്തായപ്പോൾ രാജസ്ഥാൻ പരാജയത്തിലേക്ക് ആണ് എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ ജോസ് ബട്ലർ ഹീറോ ആവുകയും രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. ജോസ് ബട്ലർ വിജയിപ്പിച്ചതിൽ അത്ഭുതമില്ല എന്നും ബട്ലർ ഈ കളി വിജയിപ്പിച്ചിരുന്നില്ല എങ്കിൽ മാത്രമെ അത്ഭുതം ആയി കണക്കാൻ പറ്റൂ എന്നും ഇംഗ്ലണ്ട് താരം ബെൻസ്റ്റോക്സ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സ്റ്റോക്സ് പ്രതികരിച്ചത്.

“പവൽ പുറത്തായപ്പോൾ ജോസ് ബട്ലർ ആ കളി ഫിനിഷ് ചെയ്തില്ലെങ്കിൽ ഞാൻ കൂടുതൽ ആശ്ചര്യപ്പെടുമായിരുന്നു, ആ മനുഷ്യൻ എത്ര മികച്ച കളിക്കാരനാണ്” സ്റ്റോക്സ് കുറിച്ചു‌.

“കളിയുടെ സാഹചര്യങ്ങൾ വായിക്കാനും അതിൽ നിന്ന് അത്ഭുതങ്ങൾ കാണിക്കാനുമുള്ള അവൻ്റെ കഴിവാണ് അവനെ വ്യത്യസ്തനാക്കുന്നത്” സ്റ്റോക്സ് പറഞ്ഞു.

60 പന്തിൽ നിന്ന് 107 റൺസ് എടുത്ത് പുറത്താകാതെ നിന്നാണ് ബട്ട്ലർ രാജസ്ഥാനെ ജയത്തിൽ എത്തിച്ചത്. അതും പൂർണ്ണമായി ഫിറ്റ് അല്ലാതിരുന്നിട്ടും. അവസാനം റൺ എടുക്കാനായി ഓടാൻ പോലും ബട്ട്ലറിനാകുന്നുണ്ടായിരുന്നില്ല. 6 സിക്സും 9 ഫോറും ആണ് ബട്ട്ലർ ഇന്ന് അടിച്ചത്.

റോമൻ പവൽ ഔട്ട് ആകുമ്പോൾ 16.5 ഓവറിൽ 178-7 എന്ന നിലയിൽ ആയിരുന്നു. 19 പന്തിൽ 46 ജയിക്കാൻ വേണമായിരുന്നു. ബാറ്റർമാർ എല്ലാം പുറത്തായ സമയം. ബട്ട്ലർ ഒറ്റയ്ക്ക് നിന്ന് പൊരുതി. ബാക്കി 46 റൺസും ബട്ലർ ഒറ്റയ്ക്ക് ആയിരുന്നു നേടിയത്. വേറെ ആർക്കും ബട്ടലർ സ്ട്രൈക്ക് കൊടുത്തില്ല. ഇങ്ങനെ ഒരു ചെയ്സ് ആര് നടത്തും എന്ന് തോന്നിപ്പോയ ഇന്നിംഗ്സ്.

Exit mobile version