Picsart 23 05 09 11 53 22 060

ആർച്ചർ ഇനി ഐ പി എല്ലിൽ കളിക്കില്ല, പകരക്കാരനെ മുംബൈ സ്വന്തമാക്കി

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി മുംബൈ ഇന്ത്യൻസ് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ക്രിസ് ജോർദാനെ സ്വന്തമാക്കി. ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ മുംബൈ ഇന്ത്യൻസ് ഇത് അറിയിച്ചു. അവസാന ഒരാഴ്ച ആയി ജോർദൻ മുംബൈ ഇന്ത്യൻസിന് ഒപ്പം ഉണ്ട്. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ആർച്ചറിന് പകരക്കാരനായണ് ജോർദൻ ഇപ്പോൾ ടീമിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്‌. ആർച്ചർ ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു.

ഐപിഎല്ലിൽ ഇതുവരെ 28 മത്സരങ്ങൾ കളിച്ച ജോർദാൻ 27 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2016ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം അന്ന് 9 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. അതാണ് ഇതുവരെയുള്ളതിൽ അദ്ദേഹത്തിന്റെ എറ്റവും മികച്ച ഐ പി എൽ സീസൺ.

Exit mobile version