വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയിൽ ഇന്ത്യയുടെ കരുതുറ്റ ടീം തന്നെ വരും

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിൽ മുഴുവന്‍ പ്രധാന താരങ്ങളും എത്തുമെന്ന് സൂചന. എന്നാൽ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നൽകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഏകദിന ടീമിൽ ഇല്ലാത്ത പ്രധാന താരങ്ങളായ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവര്‍ തിരികെ എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിന് ശേഷം ആവും ഈ സ്ക്വാഡ് പ്രഖ്യാപിക്കുന്നത്. ജൂലൈ 10ന് നടക്കുന്ന അവസാന ടി20യ്ക്ക് ശേഷം ആവും ഈ പ്രഖ്യാപനം. ഓസ്ട്രേലിയയിൽ ഒക്ടോബര്‍ നവംബറിന് നടക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് സര്‍വ്വ കോമ്പിനേഷനുകളും പരീക്ഷിക്കുവാനുള്ള അവസരം ആകും ഈ പരമ്പര.

Exit mobile version