Picsart 24 07 03 13 30 08 006

ഇന്ത്യ മികച്ച ക്രിക്കറ്റാണ് കളിച്ചത്, ലോകകപ്പ് ഇന്ത്യ അർഹിക്കുന്നു – ഷഹീൻ അഫ്രീദി

ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യയെ പ്രശംസിച്ച് പാകിസ്താൻ താരം ഷഹീൻ അഫ്രീദി. ഇന്ത്യ ഈ കിരീടം അർഹിക്കുന്നു എന്നും ഇന്ത്യ മികച്ച ക്രിക്കറ്റ് ആണ് ടൂർണമെന്റിൽ കളിച്ചത് എന്നും ഷഹീൻ അഫ്രീദി പറഞ്ഞു.

“ഞാൻ ഫൈനൽ മത്സരം കാണുകയും അത് ആസ്വദിക്കുകയും ചെയ്തു, ഇരു ടീമുകളും നന്നായി കളിച്ചു. ആ ദിവസം സമ്മർദത്തെ ഏത് ടീം കൈകാര്യം ചെയ്യുന്നുവോ ആ ടീം ജയിക്കും, ഇന്ത്യ ഒരു മികച്ച ക്രിക്കറ്റ് ബ്രാൻഡ് കളിച്ചു, വിജയിക്കാൻ അവർ അർഹരായിരുന്നു,” ഷഹീൻ പറഞ്ഞു.

ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ തന്നെ പുറത്തായ പാകിസ്താൻ തെറ്റുകൾ തുരുത്തേണ്ടതുണ്ട് എന്നും ഷഹീൻ പറഞ്ഞു.

“ശക്തമായ ടീമുകൾ ആണ് ലോകകപ്പിൽ മത്സരിക്കുന്നത്, കുറച്ച് കാര്യങ്ങൾ ഞങ്ങൾ തിരുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version