Picsart 24 07 03 15 16 59 261

ടി20 ICC റാങ്കിംഗിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്

ഹാർദിക് പാണ്ഡ്യ ചരിത്രം കുറിച്ചു. ടി20 ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ മാറി. ടി20 ലോകകപ്പിലെ വീരോചിതമായ പ്രകടനമാണ് താരത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പുരുഷ ടി20 ഐയിൽ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയ്‌ക്കൊപ്പം ഹാർദിക് ഇപ്പോൾ ഒന്നാമതാണ്.

8 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടെ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 151.57 സ്‌ട്രൈക്ക് റേറ്റിൽ 144 റൺസ് ലോകകപ്പിൽ ഹാർദിക് നേടിയിരുന്നു. ഫൈനലിൽ 7.64 എന്ന എക്കോണമി റേറ്റിൽ 3/20 എന്ന മികച്ച കണക്കുകളോടെ 8 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

Exit mobile version