Pant

സെഞ്ച്വറിയുമായി പന്തും ഗില്ലും പുറത്ത്, ഇന്ത്യക്ക് 7 വിക്കറ്റുകൾ നഷ്ടം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിലാണ്. രാവിലെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ശുഭ്മാൻ ഗിൽ (147), റിഷഭ് പന്ത് (134) എന്നിവരുടെ തകർപ്പൻ സെഞ്ചുറികളുടെ കരുത്തിൽ സന്ദർശകർ മികച്ച സ്കോറിലേക്ക് എത്തി.


359/3 എന്ന നിലയിൽ നിന്ന് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിന് മുമ്പ് ആദ്യ സെഷനിൽ 95 റൺസ് കൂടി കൂട്ടിച്ചേർത്തു. ഗില്ലും പന്തും തമ്മിലുള്ള 209 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് ഷോയിബ് ബഷീർ തകർത്തു. ഗിൽ 147 റൺസിന് പുറത്തായി. തൊട്ടുപിന്നാലെ, 12 ഫോറുകളും 6 സിക്സറുകളും ഉൾപ്പെടെ 134 റൺസ് നേടിയ പന്ത് ജോഷ് ടോങ്ങിന് വിക്കറ്റ് മുന്നിൽ കുടുങ്ങി പുറത്തായി.


കരുൺ നായരെയും (0), ഷാർദുൽ താക്കൂറിനെയും (1) വേഗത്തിൽ പുറത്താക്കി ഇംഗ്ലീഷ് ബൗളർമാർ തിരിച്ചുവരവ് നടത്തി.
ബെൻ സ്റ്റോക്സ് 4 വിക്കറ്റുകളുമായി ഇംഗ്ലണ്ടിനായി ബൗളിംഗിൽ തിളങ്ങി. ഒന്നാം ദിനം യശസ്വി ജയ്സ്വാളിന്റെ നിർണായക വിക്കറ്റും ഇന്ന് മൂന്ന് വിക്കറ്റുകളും അദ്ദേഹം നേടി.


രവീന്ദ്ര ജഡേജ (2)* ആണ് ഇപ്പോൾ ക്രീസിലുള്ളതത്, ഇന്ത്യ 500 കടക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version