Pant

അമ്പയറോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഋഷഭ് പന്തിന് ഐസിസിയുടെ ശാസന



ഇംഗ്ലണ്ടിനെതിരെ ഹെഡിംഗ്‌ലിയിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്തിന് ഐസിസി ഔദ്യോഗികമായി ശാസന നൽകി. അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ലെവൽ 1 കുറ്റമായ ആർട്ടിക്കിൾ 2.8 പ്രകാരം 27 വയസ്സുകാരനായ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി.


ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്റെ 61-ാം ഓവറിലാണ് സംഭവം നടന്നത്. പന്ത് മാറ്റേണ്ടതില്ലെന്ന അമ്പയർമാരുടെ തീരുമാനത്തോട് പന്ത് വിയോജിച്ചു. നിരാശയോടെ പന്ത് നിലത്തേക്ക് എറിഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. ഇതേത്തുടർന്ന് മാച്ച് ഒഫീഷ്യൽസ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയായിരുന്നു.
മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ നിർദ്ദേശിച്ച കുറ്റവും ശിക്ഷയും പന്ത് അംഗീകരിച്ചു.

24 മാസത്തിനിടെ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ഡിമെറിറ്റ് പോയിന്റാണ്.

Exit mobile version