പൊരുതി നോക്കി ഹാര്‍ദ്ദിക് പാണ്ഡ്യ, ഇന്ത്യ 209 റണ്‍സിനു ഓള്‍ഔട്ട്

കേപ് ടൗണില്‍ ഇന്ത്യ 209 റണ്‍സിനു ഓള്‍ഔട്ട്. 92/7 എന്ന നിലയില്‍ തകര്‍ന്ന് നൂറിനു താഴെ ഓള്‍ഔട്ട് ആവുമോ എന്ന ഭയം ഇന്ത്യന്‍ ക്യാമ്പില്‍ പടര്‍ന്നപ്പോളും പതറാതെ പൊരുതിയ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. 99 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ 25 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍ പുറത്തായതോടെ ഇന്ത്യയുടെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. അര്‍ഹമായ ശതകം ഏഴ് റണ്‍സിനു നഷ്ടമായെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് കേപ് ടൗണില്‍ ഇന്ത്യയുടെ ഹീറോ.

വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വീതം വിക്കറ്റ് നേടി ഡെയില്‍ സ്റ്റെയിന്‍, മോണേ മോര്‍ക്കല്‍ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്കോറിനു 77 റണ്‍സ് പിന്നിലായാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓള്‍റൗണ്ട് പ്രകടനവുമായി നബി, ഡെര്‍ബിയില്‍ വമ്പന്മാര്‍ തങ്ങളെന്ന് തെളിയിച്ച് റെനഗേഡ്സ്
Next articleസ്വന്തം ഗ്രൗണ്ടിൽ മിനർവയോട് തോറ്റ് ഗോകുലം കേരള