Picsart 23 09 06 18 06 50 462

ഏകദിന റാങ്കിംഗിൽ ശുഭ്മൻ ഗിൽ മൂന്നാം സ്ഥാനത്ത്

പുതിയ ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ഒപ്പണർ ശുഭ്‌മാൻ ഗിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പൊസിഷനിൽ എത്തി. മൂന്നാം സ്ഥാനത്താണ് ഗിൽ ഇപ്പോൾ നിൽക്കുന്നത്. നേപ്പാളിനെതിരായ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് 750 റേറ്റിംഗ് പോയിന്റിൽ അദ്ദേഹത്തെ എത്തിച്ചു. കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആണിത്‌. 882 റേറ്റിംഗ് പോയിന്റുമായി ബാബർ അസം ഒന്നാം സ്ഥാനത്തും 777 റേറ്റിംഗ് പോയിന്റുമായി റാസി വാൻ ഡെർ ഡസ്സെൻ രണ്ടാം സ്ഥാനത്തും നിൽക്കുന്നു‌‌.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ 82 റൺസ് നേടിയ ഇഷാൻ കിഷനും 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലിയാന് ആദ്യ പത്തിൽ ഉള്ള മറ്റൊരു ഇന്ത്യൻ താരം. കോഹ്ലി പത്താം സ്ഥാനത്താണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 11-ാം സ്ഥാനത്താണ്.

ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ 62 പന്തിൽ നിന്ന് പുറത്താകാതെ 67 റൺസ് നേടാൻ ഗില്ലിനായിരുന്നു‌. ഏകദിനത്തിൽ ഈ വർഷം 14 മത്സരങ്ങളിൽ നിന്ന് 827 റൺസാണ് ഇന്ത്യൻ താരം നേടിയത്.

Exit mobile version