Picsart 23 09 06 19 30 27 860

സംസ്ഥാന ജൂനിയർ ഫുട്ബോൾ, തൃശ്ശൂരിനെ തോൽപ്പിച്ച് കണ്ണൂരിന് കിരീടം

സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന് കിരീടം. ഇന്ന് തൃക്കരിപ്പൂരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തൃശ്ശൂരിനെ ആണ് കണ്ണൂർ പരാജയപ്പെടുത്തിയത്‌. ഒമ്പതാം മിനുട്ടിൽ അഖിലയിലൂടെ ആണ് കണ്ണൂർ ഗോൾ വേട്ട തുടങ്ങിയത്. 30ആം മിനുട്ടിൽ ഗൗരിയിലൂടെ തൃശ്ശൂർ സമനിക നേടി. ആ ഗോളിന് ശേഷം പിന്നീട് തീർത്തും കണ്ണൂരിന്റെ ആധിപത്യം ആയിരുന്നു.

30ആം മിനുട്ടിൽ അനു ലോപസിലൂടെ കണ്ണൂർ വീണ്ടും ലീഡ് എടുത്തു. 38ആം മിനുട്ടിൽ ക്യാപ്റ്റൻ ജിഷ്ണ ഷിബു കണ്ണൂരിന്റെ മൂന്നാം ഗോൾ. രണ്ടാം പകുതിയിൽ സുബി ബിയും ജിഷണയും ഗോൾ നേടിയതോടെ കണ്ണൂരിന്റെ വിജയം പൂർത്തിയായി. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ തിരുവനന്തപുരത്തെ തോൽപ്പിച്ച് കാസർഗോഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

Exit mobile version