സ്വന്തം റെക്കോര്‍ഡ് കാറ്റില്‍ പറത്തി ആരോണ്‍ ഫിഞ്ച്

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ആരോണ്‍ ഫിഞ്ച്. സിംബാബ്‍വേയ്ക്കെതിരെ 76 പന്തില്‍ 172 റണ്‍സ് നേടിയ ഫിഞ്ച് തന്റെ തന്നെ റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഇതുവരെ ഫിഞ്ച് നേടിയ 156 റണ്‍സായിരുന്നു ഇതുവരെയുള്ള ടി20 റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ 63 പന്തില്‍ നിന്നാണ് ഓഗസ്റ്റ് 29 2013ല്‍ ഈ സ്കോര്‍ ഫിഞ്ച് നേടിയത്.

അന്ന് 11 ബൗണ്ടറിയും 14 സിക്സുമാണ് ഫിഞ്ച് നേടിയതെങ്കില്‍ ഇന്നത്തെ ഇന്നിംഗ്സില്‍ 10 സിക്സും 16 ബൗണ്ടറിയുമാണ് അടങ്ങിയത്. രണ്ട് പന്ത് ശേഷിക്കെ പുറത്താകുമ്പോള്‍ ഫിഞ്ചിനു ടി20 ക്രിക്കറ്റിലെ ക്രിസ് ഗെയിലിന്റെ ഏറ്റവും വലിയ സ്കോറായ 175 റണ്‍സ് മറികടക്കുകയെന്ന ലക്ഷ്യമാണ് മൂന്ന് റണ്‍സ് അകലെ നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version