Picsart 24 07 11 00 33 13 645

ആദ്യ ദിനം തന്നെ വെസ്റ്റിൻഡീസിനു മേൽ ലീഡ് നേടി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിന് എതിരായ ടെസ്റ്റിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് ലീഡ് എടുത്തു. ഇംഗ്ലണ്ട് 189-3 എന്ന സ്കോറിനാണ് ഇന്ന് കളി അവസാനിപ്പിച്ചത്. 25 റൺസുമായി ഹാരി ബ്രൂക്ക്, 15 റൺസുമായി റൂട്ട് എന്നിവരാണ് ക്രീസിൽ ഉള്ളത്. 76 റൺസ് എടുത്ത് ഓപ്പണർ സാക്ക് ക്രോലി തിളങ്ങി. 89 പന്തിൽ നിന്ന് ആണ് ക്രോലി 76 റൺസ് എടുത്തത്.

ഒലി പോപ് 57 റൺസ് എടുത്തും തിളങ്ങി. ഈ രണ്ട് വിക്കറ്റുകൾ കൂടാതെ ഡക്കറ്റ് ആണ് പുറത്തായത്. ഡക്കറ്റിന് ആകെ 3 റൺ എടുക്കാനെ ആയുള്ളൂ.

നേരത്തെ ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് വെറും 121 റൺസിന് ഓളൗട്ട് ആയിരുന്നു. 7 വിക്കറ്റ് എടുത്ത ആറ്റ്കിൻസൺ ആയിരുന്നു ഇംഗ്ലണ്ടിനായി ബൗൾ കൊണ്ട് തിളങ്ങിയത്‌.

Exit mobile version