പാറ്റിന്‍സണ്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ പന്തെറിയുന്നതിനായി ഉറ്റുനോക്കുന്നു – ലാംഗര്‍

മൈക്കല്‍ നീസറിനും പീറ്റര്‍ സിഡിലിനും പകരം ഓസ്ട്രേലിയന്‍ ഇലവനില്‍ കളിക്കുവാന്‍ കൂടുതല്‍ സാധ്യത പാറ്റിന്‍സണിനാണെന്ന് ഒരിക്കല്‍ കൂടി സൂചിപ്പിച്ച് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. താന്‍ ഉറ്റുനോക്കുന്നത് പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ പന്തെറിയുന്നത് കാണുവാനായിയാണെന്ന് മത്സത്തിന് ദിവസങ്ങള്‍ക്ക് മുമ്പായി ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടത്.

താരത്തിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് മെല്‍ബേണ്‍ എന്നതാണ് ഇവിടെ പാറ്റിന്‍സണ്‍ എത്തരത്തില്‍ പ്രകടനം പുറത്തെടുക്കുമെന്ന് അറിയുവാന്‍ തന്നെ ആകാംക്ഷഭരിതനാക്കുന്നതെന്ന് ലാംഗര്‍ വ്യക്തമാക്കി. ആഷസില്‍ ഏതാനും ടെസ്റ്റില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചതെന്നും സ്റ്റാര്‍ക്കിനെ പോലെ തന്നെ വിക്കറ്റുകള്‍ നേടുവാന്‍ ദാഹിക്കുന്ന വ്യക്തിയാണ് പാറ്റിന്‍സണ്‍ എന്നും ലാംഗര്‍ പറഞ്ഞു. ആഷസില്‍ കളിച്ച രണ്ട് മത്സരങ്ങളിലും താരം അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തതെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു.

Exit mobile version