Picsart 25 05 21 20 59 08 134

അവസാനം ആളിക്കത്തി!! മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ


വാങ്കഡെ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് സൂര്യകുമാർ യാദവിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 180/5 എന്ന മികച്ച സ്കോറിലേക്ക് എത്തി. 43 പന്തിൽ നിന്ന് പുറത്താകാതെ 73 റൺസാണ് സൂര്യകുമാർ നേടിയത്.


റയാൻ റിക്കൽട്ടൺ (18 പന്തിൽ 25) , വിൽ ജാക്ക്സ് (13 പന്തിൽ 21) എന്നിവർ പവർപ്ലേയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, മികച്ച തുടക്കം വലിയ സ്കോറുകളാക്കി മാറ്റുന്നതിന് മുമ്പ് ഇരുവരും പുറത്തായി. തിലക് വർമ്മ 27 പന്തിൽ 27 റൺസ് നേടിയപ്പോൾ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 6 പന്തിൽ നിന്ന് 3 റൺസ് മാത്രമാണ് നേടാനായത്.


നമൻ ധീർ 8 പന്തിൽ നിന്ന് പുറത്താകാതെ 24 റൺസ് നേടി അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. സൂര്യകുമാറുമായി ചേർന്ന് 21 പന്തിൽ 57 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടും അദ്ദേഹം സ്ഥാപിച്ചു.


ഡൽഹി ബൗളർമാരിൽ മുകേഷ് കുമാർ രണ്ട് വിക്കറ്റ് നേടിയെങ്കിലും റൺസ് ധാരാളം വിട്ടുകൊടുത്തു (4-0-48-2). കുൽദീപ് യാദവ് 4-0-22-1 എന്ന നിലയിൽ മികച്ചു നിന്നു.

Exit mobile version