Darylmitchell

രണ്ടാം ടെസ്റ്റിന് മിച്ചൽ ഇല്ല, താരത്തിന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയും നഷ്ടമായും

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ഡാരിൽ മിച്ചൽ പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കളിക്കില്ല. താരത്തിന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയും നഷ്ടമാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഫെബ്രുവരി 29ന് ന്യൂസിലാണ്ട് – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുമ്പോളേക്കും താരത്തിന് തിരികെ ടീമിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂസിലാണ്ട് ടീമിന്റെ നിര്‍ണ്ണായക അംഗമാണ് ഡാരിൽ എന്നാണ് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞത്. മൂന്ന് ഫോര്‍മാറ്റിലെയും ടീമിലെ പ്രധാന അംഗമായ താരത്തിന്റെ റീഹാബ് നടപടികള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന് തങ്ങള്‍ കരുതുന്നതായും സ്റ്റെഡ് വ്യക്തമാക്കി.

Exit mobile version