പാക്കിസ്ഥാന് രക്ഷയില്ല, അർദ്ധ ശതകങ്ങൾ തികച്ച് കാറെയും ഗ്രീനും

പാക്കിസ്ഥാനെതിരെ ലാഹോര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ ഓസ്ട്രേലിയ 320/5 എന്ന നിലയിൽ. 60 റൺസുമായി അലക്സ് കാറെയും 56 റൺസുമായി കാമറൺ ഗ്രീനും ക്രീസിൽ നില്‍ക്കുമ്പോള്‍ രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ പാക്കിസ്ഥാന് ഒരു വിക്കറ്റ് പോലും നേടാനായില്ല.

114 റൺസാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്. ഇന്ന് ആദ്യ സെഷനിൽ കാറെയെ ഭാഗ്യം കൂടി തുണച്ചു. ഒരു വട്ടം താരത്തിന്റെ സ്റ്റംപിൽ ബോള്‍ കൊണ്ടുവെങ്കിലും ബെയിൽ വീഴാത്തതിനാൽ താരം രക്ഷപ്പെടുകയായിരുന്നു.

Exit mobile version