Picsart 23 09 22 20 59 39 682

“ബുമ്ര ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ” – വോക്സ്

ലോകത്തിലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറയെന്ന് ഇംഗ്ലണ്ട് സീമർ ക്രിസ് വോക്‌സ്. 2023 ഏകദിന ലോകകപ്പിന് മുന്നോടിയായി വിസ്ഡനോട് സംസാരിക്കവേ ആണ് വോക്‌സ് ബുംറയെ കുറിച്ച് സംസാരിച്ചത്. അതുല്യനായ താരമാണ് ബുമ്ര എന്നും ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളറാകാൻ ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടെന്നും പറഞ്ഞു.

,,

“ജസ്പ്രീത് ബുംറയാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ എന്നാണ് ഞാൻ കരുതുന്നത്, മിക്കവാറും എല്ലാ ഫോർമാറ്റുകളിലുമവനാണ് താരം. അവൻ ചെയ്യുന്ന കാര്യങ്ങളിൽ അവൻ വളരെ സെൻസേഷണൽ ആണ്, അവൻ അതുല്യനാണ്.” വോക്സ് പറഞ്ഞു ‌

“അവന്റെ ആക്ഷൻ മറ്റാരെക്കാളും വ്യത്യസ്തമാണ്, കൂടാതെ അയാൾക്ക് ഉയർന്ന വേഗതയും, സ്ലോ ബോളും കയ്യിക് ഉണ്ട്, ഒപ്പം നല്ല ഒരു യോർക്കറും. ഒരു വൈറ്റ് ബോൾ ബൗളർ എന്ന നിലയിൽ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ബുമ്രയിൽ ഉണ്ട്” വോക്സ് പറഞ്ഞു.

Exit mobile version