ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം മാറ്റി വെച്ചു

അടുത്ത മാസം നടക്കാനിരുന്ന ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം മാറ്റി വെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഏറെക്കുറെ നേരത്തെ തന്നെ നിശ്ചയമുണ്ടായിരുന്നുവെങ്കിലും ഏവരും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.

ബംഗ്ലാദേശിലേക്കുള്ള ന്യൂസിലാണ്ട് പര്യടനവും നേരത്തെ ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കയില്‍ കോവിഡ് അധികം ബാധിച്ചിട്ടില്ലെങ്കിലും ബംഗ്ലാദേശില്‍ വ്യാപനം അതീവ ഗുരുതരമായ നിലയിലാണ്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടുവാനിരുന്നത്. നേരത്തെ ശ്രീലങ്കയിലേക്കുള്ള ഇന്ത്യയുടെ പര്യടനവും മാറ്റി വെച്ചിരുന്നു.

Exit mobile version