Bangladesh

കനത്ത ചൂട്, ബംഗ്ലാദേശ് – അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിനിടെ കൂടുതൽ ഡ്രിംഗ്സ് ബ്രേക്ക് കൊണ്ടുവരുവാന്‍ ബംഗ്ലാദേശ് ബോര്‍ഡിന്റെ ആലോചന

ജൂൺ 14ന് ആരംഭിയ്ക്കാനിരിക്കുന്ന ബംഗ്ലാദേശ് – അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ കൂടുതൽ ഡ്രിംഗ്സ് ബ്രേക്ക് കൊണ്ടു വരുവാന്‍ ആലോചിക്കുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കനത്ത ചൂട് കാരണമാണ് ഈ കാര്യം ബംഗ്ലാദേശ് ആലോചിക്കുന്നത്. ഇന്നലെ 38 ഡിഗ്രി വരെ ചൂട് ഉയര്‍ന്നിരുന്നു.

വെസ്റ്റിന്‍ഡീസ് എയ്ക്കെതിരെയുള്ള പരമ്പരയിൽ ഇടവേളകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഇരു ടീമുകളും സമ്മതിച്ചിരുന്നുവെന്നും എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ മാച്ച് റഫറി ആയിരിക്കും ഇതിനെക്കുറിച്ച് തീരുമാനം എടുക്കുകയെന്നും ബിസിബി ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി വ്യക്തമാക്കി. മെഡിക്കൽ സംഘത്തിലെ വ്യക്തി എന്ന നിലയിൽ താരങ്ങളുടെ ആരോഗ്യത്തെ പരിഗണിച്ച് കൂടുതൽ ഇടവേളകള്‍ വേണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

നിലവിൽ ഓരോ സെഷനിലും ഒരു ഡ്രിംഗ്സ് ബ്രേക്കാണുള്ളതെന്നും അത് രണ്ടാക്കി ഉയര്‍ത്തിയാൽ ഗുണം ചെയ്യുമെന്നും ദേബാശിഷ് കൂട്ടിചേര്‍ത്തു.

Exit mobile version