അസം ഖാന്‍ ഹോസ്പിറ്റലിൽ, ടി20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ കളിക്കില്ല

പരിശീലനത്തിനിടെ തലയ്ക്കേറ്റ പ്രഹരം കാരണം ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയ പാക്കിസ്ഥാന്‍ താരം അസം ഖാന്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടി20 മത്സരങ്ങളിൽ കളിക്കില്ല. ഇംഗ്ലണ്ടിനെതിരെയാണ് അസം ഖാന്‍ തന്റെ അരങ്ങേറ്റം നടത്തിയത്.

പരിശീലനത്തിനിടെ സഹകളിക്കാരനായ പേസര്‍ക്കെതിരെ കളിക്കുമ്പോള്‍ തലയിൽ പന്ത് കൊണ്ടാണ് താരത്തിന് പ്രഹരമേറ്റത്. ഹെല്‍മറ്റ് ധരിച്ചതിനാൽ താരത്തിന് അബോധാവസ്ഥയുണ്ടായില്ല.

താരം നാലാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ കളിക്കുന്ന കാര്യം പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു.

Exit mobile version