റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ഓടിച്ചിട്ടടി

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യ ഏകദിനത്തിലെ മികച്ച വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗിനിറങ്ങി 348/8 എന്ന സ്കോറാണ് നേടിയത്.

ബെന്‍ മക്ഡര്‍മട്ട് നേടിയ ശതകത്തിനൊപ്പം ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സുമാണ് ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.

മക്ഡര്‍മട്ട് 104 റൺസ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 89 റൺസും ലാബൂഷാനെ 59 റൺസും സ്റ്റോയിനിസ് 49 റൺസും ആണ് ആതിഥേയര്‍ക്കായി നേടിയത്.

പാക് ബൗളര്‍മാരിൽ സാഹിദ് മഹമ്മൂദ് 10 ഓവറിൽ 71 റൺസ് വഴങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി.