Picsart 23 09 05 01 17 36 575

സൂപ്പർ 4ൽ ഈ കളി പോര, ഇന്ത്യ പ്രകടനം മെച്ചപ്പെടുത്തണം എന്ന് രോഹിത് ശർമ്മ

ടൂർണമെന്റിന്റെ സൂപ്പർ 4 ഘട്ടത്തിലേക്ക് മുന്നേറുമ്പോൾ ഇന്ത്യ കളി മെച്ചപ്പെടുത്തണം എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏഷ്യാ കപ്പിൽ ടീം ഇതുവരെ അവരുടെ മികവിൽ എത്തിയിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തിങ്കളാഴ്ച സമ്മതിച്ചു.

“ഞങ്ങൾ ഇതുവരെ മികച്ച നിലയിലായിരുന്നില്ല, പക്ഷേ കളിയിൽ നിന്ന് മാസങ്ങളോളം പുറത്ത് നിന്ന് കുറച്ച് പേർ തിരികെവരുന്ന പരമ്പരയാണ് ഇത്. ഞങ്ങൾ സൂപ്പർ ഫോറിൽ മുന്നേറുമ്പോൾ, അലംഭാവത്തിന് ഇടമില്ല,” മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.

“ആദ്യ കളി, ഞങ്ങൾ സമ്മർദ്ദത്തിൽ ആയിരുന്നു, ഹാർദിക്കും ഇഷാനും ഞങ്ങളെ അന്ന് നല്ല നിലയിലെത്തിച്ചു. ഇന്ന് ഞങ്ങളുടെ ബൗളിംഗ് കുഴപ്പമില്ലായുരുന്നു, പക്ഷേ ഫീൽഡിംഗ് ശരാശരിക്കും താഴെ ആയിരുന്നു.” ക്യാപ്റ്റൻ പറഞ്ഞു.

Exit mobile version