Picsart 23 06 24 00 29 28 997

കെ എൽ രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തതോടെ സഞ്ജു സാംസണെ ഇന്ത്യയിലേക്ക് മടക്കി അയച്ചു

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാമ്പിൽ നിന്ന് സഞ്ജു സാംസൺ ഇന്ത്യയിലേക്ക് മടങ്ങി. കെ എൽ രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തതിന് പിന്നാലെ ആണ് സഞ്ജു സാംസണെ ശ്രീലങ്കയിൽ നിന്ന് നാട്ടിലേക്ക് ഇന്ത്യ അയച്ചത്. കെ എൽ രാഹുലിന്റെ ബാക്കപ്പ് ആയായിരുന്നു സാംസൺ ടീമിനൊപ്പം യാത്ര ചെയ്തിരുന്നത്. കെ എൽ രാഹുലിന് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ പരിക്ക് കാരണം നഷ്‌ടമായിരുന്നു,

കെഎൽ രാഹുൽ വെള്ളിയാഴ്ച നെറ്റ്സിൽ വിക്കറ്റ് കീപ്പിംഗ് പരിശീലനൻ നടത്തിയിരുന്നു. താരത്തിന്റെ ഫിറ്റ്നസിൽ ടീമിന് ഉറപ്പ് വന്നതോടെയാണ് സഞ്ജുവിനെ തിരിച്ചയക്കാനുള്ള തീരുമാനം ഉണ്ടായത്. “കെഎൽ രാഹുൽ ടീമിലെത്തിയതിന് പിന്നാലെയാണ് സഞ്ജു സാംസണെ തിരിച്ചയച്ചത്.” ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Exit mobile version