20220907 210428

പാകിസ്താൻ ബൗളിങിന് മുന്നിൽ അഫ്ഗാനിസ്താൻ പതറി

ഏഷ്യാ കപ്പ് സൂപ്പർ 4ൽ ഇന്ന് നടന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്താനെ വെറും 129 റൺസിൽ ഒതുക്കി‌. 20 ഓവറും ബാറ്റു ചെയ്ത അഫ്ഗാനിസ്താന് 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ നല്ല റൺസ് എടുക്കാൻ ആയെങ്കിലും പിന്നീട് അഫ്ഘാൻ തകരുക ആയിരുന്നു.

35 റൺസ് എടുത്ത ഇബ്രാഹിം സർദാൻ ആണ് അഫ്ഗാന്റെ ടോപ് സ്കോറർ ആയത്. പാകിസ്താനായി ഹാരിസ് റഹൂഫ് 2 വിക്കറ്റും നസീം ഷാം, ഹസ്നൈൻ, നവാസ്, ഷദബ് ഖാൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ന് പാകിസ്താൻ വിജയിച്ചാൽ അഫ്ഗാനും ഇന്ത്യയും ടൂർണമെന്റിൽ നിന്ന് പുറത്താകും.

Exit mobile version