Picsart 23 09 04 22 23 42 937

കെ എൽ രാഹുൽ നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരും

കെ എൽ രാഹുൽ നാളെ ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്ക്വാഡിനൊപ്പം ചേരും. ആദ്യ രണ്ടു മത്സരങ്ങളിൽ പരിക്ക് കാരണം താരം ഉണ്ടായിരുന്നില്ല. എന്നാൽ നാളെ താരം ശ്രീലങ്കയിലേക്ക് വിമാനം കയറി ഇന്ത്യൻ ക്യാമ്പിൽ എത്തും. ഇന്ന് ഒരു പരിശീലന മത്സരം രാഹുൽ കളിച്ചിരുന്നു. താരം ഫിറ്റ്നസ് വീണ്ടെടുത്തതായാണ് സൂചനകൾ. സൂപ്പർ 4 ഘട്ടത്തിൽ രാഹുലിന്റെ സാന്നിദ്ധ്യം ഇന്ത്യക്ക് ഗുണം ചെയ്യും.

പരിശീലനത്തിനിടയിൽ വീണ്ടും പുതിയ പരിക്ക് ഏറ്റതിനാൽ ആണ് രാഹുലിന് ആദ്യ മത്സരങ്ങൾ കളിക്കാൻ ആകാതുരുന്നത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിന് ഇടയിലാണ് കെ.എൽ. രാഹുലിന് പരിക്കേറ്റത്. രാഹുലിന് ടീമിലേക്ക് അവസരം കിട്ടുമോ അതോ ഇഷൻ കിശൻ വിക്കറ്റ് സൂക്ഷിക്കുന്നത് തുടരുമോ എന്നാണ് ഇനി അറിയേണ്ടത്. ഇഷൻ കിഷനെ തന്നെയാകും ഇന്ത്യയുടെ വിക്കറ്റ് കാക്കുക. രാഹുൽ ടീമിൽ എത്തുന്നു എങ്കിൽ അത് ഗില്ലിനോ ശ്രേയസ് അയ്യറിനോ പകരക്കാരനായിട്ട് ആകും.

Exit mobile version