20220911 041703

രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം ഉണ്ട് എന്ന് ബാബർ അസം

ഫൈനലിൽ ഇന്ന് ശ്രീലങ്കയെ നേരിടാൻ ഇറങ്ങുകയാണ് പാകിസ്താൻ. ഇന്ന് ടോസ് നിർണായകമാണ് എന്ന് പാകിസ്താൻ താരം ബാബർ അസം പറഞ്ഞു. ഈ ഏഷ്യാ കപ്പിൽ ടോസ് പ്രധാനമാണ്, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകൾ വിജയിക്കുന്നതാണ് കാണുന്നത്. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കം ഉണ്ടാകും. ബാബർ പറഞ്ഞു

ഞങ്ങൾ ഈ ടൂർണമെന്റിൽ നല്ല മത്സരങ്ങൾ കളിച്ചിട്ടുണ്ട്, എല്ലാം കഠിനമായ മത്സരങ്ങൾ, ഉയർച്ച താഴ്ചകളും ഉണ്ടായിട്ടുണ്ട്. വ്യത്യസ്‌ത താരങ്ങളിൽ നിന്നും ഞങ്ങൾക്ക് മികച്ച പ്രകടനങ്ങൾ ലഭിച്ചു എന്നും അതാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത് എന്നും ബാബർ പറഞ്ഞു.

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, എന്റെ ടീം കളിച്ച രീതിയിലും ടീം ഫൈനലിൽ എത്തിയതിലും എനിക്ക് സന്തോഷം ഉണ്ട്. ബാബർ കൂട്ടിച്ചേർത്തു.

Exit mobile version