അമ്പാട്ടി റായിഡുവിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു

സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ പന്തെറിഞ്ഞ അമ്പാട്ടി റായിഡുവിന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസിസി. മാച്ച് ഒഫീഷ്യലുകളുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീം മാനേജ്മെന്റിനു കൈമാറിയിട്ടുണ്ട്. 14 ദിവസത്തിനുള്ളില്‍ പരിശോധനയ്ക്ക് വിധേയനാകുവാനാണ് റായിഡുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധന കാലയളവില്‍ താരത്തിനു പന്തെറിയാം. താരത്തിന്റെ പരിശോധന ഫലം വരുന്നത് വരെയാണ് ഈ തീരുമാനം.

മത്സരത്തില്‍ രണ്ടോവര്‍ എറിഞ്ഞ റായിഡു 13 റണ്‍സാണ് വഴങ്ങിയത്. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം റായിഡു വഴങ്ങിയപ്പോള്‍ രണ്ടാം ഓവറില്‍ താരത്തിനെതിരെ ഉസ്മാന്‍ ഖവാജ രണ്ട് ബൗണ്ടറിയുള്‍പ്പെടെ പത്ത് റണ്‍സ് നേടി.

Exit mobile version