Picsart 23 04 09 11 55 03 393

അക്തറിന്റെ റെക്കോർഡ് തകർക്കാൻ ആർക്കും ആകില്ല എന്ന് ഇഹ്സാനുള്ള

ഷോയിബ് അക്തറിന്റെ വേഗതയാർന്ന പന്ത് എന്ന റെക്കോർഡ് തകർക്കാൻ ആർക്കും ആകില്ല എന്ന് പാകിസ്താൻ താരൻ ഇഹ്സാനുള്ള. അക്തർ നമ്മുടെ ഇതിഹാസമാണ്, അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഇഹ്സാനുള്ള പറഞ്ഞു. ഇപ്പോൾ പാകിസ്താൻ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന താരമാണ് ഇഹ്സാനുള്ള തനിക്കും അക്തറിനെ മറികടക്കാ‌ൻ ആകില്ല എന്നാണ് താരം പറയുമ്മത്. മികച്ച ലൈനിലും ലെങ്തിലും പ്രവർത്തിക്കുന്നതിനൊപ്പം വേഗത്തിൽ പന്തെറിയാൻ ഞാൻ ശ്രമിക്കും എന്നും ഇഹ്‌സാനുള്ള ശനിയാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ, ഇടങ്കയ്യൻ ബാറ്റർ നിക്ക് നൈറ്റിന് എതിരെ 161.3 കിലോമീറ്റർ വേഗതയിൽ അക്തർ പന്തെറിഞ്ഞിരുന്നു‌. ആ റെക്കോർഡ് ഇതുവരെ ആർക്കും തകർക്കാൻ ആയിട്ടില്ല. ഹാരിസ് റൗഫിന്റെ റെക്കോർഡ് തകർത്ത് പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) ഇഹ്‌സാനുള്ള അടുത്തിടെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞിരുന്നു.

Exit mobile version