Picsart 23 04 09 14 54 09 946

ബെൻ സ്റ്റോക്സും ഒരാഴ്ച പുറത്തിരിക്കും

ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിക്ക് ലിസ്റ്റ് കൂടുകയാണ്. അവരുടെ ഓൾ റൗണ്ടർ ബെം സ്റ്റോക്സും പരിക്കിന്റെ പിടിയിൽ ആണ്. കണങ്കാലിന് പരിക്കേറ്റ താരം ഒരാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസിനെതിരായ കളിയിൽ നിന്ന് വിട്ടുനിന്നിരുന്നു. താരം ഇനി ഏപ്രിൽ 12ന് നടക്കുന്ന രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിലും കളിക്കില്ല. ഏപ്രിൽ 17ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ എവേ മത്സരത്തിൽ തിരിച്ചെത്താനുള്ള സാധ്യതകൾ ഉണ്ട്.

ഇന്നലെ കളിക്കാതിരുന്ന മൊയീൻ അലി അടുത്ത മത്സരത്തിൽ ഉണ്ടാകും. മൊയീൻ അലിക്ക് ഫുഡ് പോയിസൺ ആയിരുന്നു. ഇന്നലെ മത്സരത്തിന് ഇടയിൽ പരിക്കേറ്റ ദീപക് ചാഹർ ദീർഘകാലം പുറത്തിരിക്കും എന്നാണ് സൂചന. ചുരുങ്ങിയത് അഞ്ച് മത്സരങ്ങൾ എങ്കിലും താരത്തിന് നഷ്ടമാകും.

Exit mobile version