അഫ്ഗാനിസ്താൻ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

Picsart 22 11 28 12 05 44 209

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചതോടെ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്താൻ യോഗ്യത ഉറപ്പിച്ചു. ഇന്നലെ കളി ഉപേക്ഷിച്ചതോടെ അഫ്ഗാനിസ്ഥാന് ലോകകപ്പ് സൂപ്പർ ലീഗ് സ്റ്റാൻഡിംഗിൽ അഞ്ച് പോയിന്റ് കൂടെ ലഭിച്ചു. ഇതോടെ അഫ്ഗഘാന്റെ ആകെ പോയിന്റ് 115 ആയി.

അഫ്ഘാനിസ്ഥാൻ 22 11 28 12 05 56 376

അഫ്ഗാനിസ്ഥാൻ നിലവിൽ ഏഴാം സ്ഥാനത്താണ്. സൂപ്പർ ലീഗിന്റെ അവസാനം മികച്ച എട്ട് ടീമുകൾ ആണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക. ഈ അഞ്ച് പോയിന്റുകളോടെ അഫ്ഗാൻ ആദ്യ 8ൽ ഉണ്ടാകും എന്ന് ഉറപ്പായി. എന്നാൽ ഈ കളി ഉപേക്ഷിച്ചത് ശ്രീലങ്കയ്ക്ക് തിരിച്ചടിയാണ്.

67 പോയിന്റുമായി സ്റ്റാൻഡിംഗിൽ പത്താം സ്ഥാനത്താണ് ശ്രീലങ്ക ഉള്ളത്‌. ഇനി നാല് മത്സരങ്ങൾ മാത്രമേ അവർക്ക് ശേഷിക്കുന്നുള്ളൂ.