കെപിഎൽ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്റർ കേരള

മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ വയനാട് യുണൈറ്റഡ് എഫ്‌സിയെ 2-0 ന് പരാജയപ്പെടുത്തി, എലൈറ്റ് കേരള പ്രീമിയർ ലീഗ് 2024-25 ൽ ഇന്റർ കേരള എഫ്‌സി മികച്ച അരങ്ങേറ്റം കുറിച്ചു.

മത്സരത്തിൽ ഇരു ടീമുകളും ശക്തമായ പോരാട്ടം കാഴ്ചവച്ചു, പക്ഷേ രണ്ടാം പകുതിയിൽ ഇന്റർ കേരള നിയന്ത്രണം ഏറ്റെടുത്തു. 62-ാം മിനിറ്റിൽ സാവിയോ സുനിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് ആദ്യ ഗോൾ നേടി. ഇന്റർ കേരള 1-0ന് മുന്നിൽ എത്തി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ, 94ആം മിനുറ്റിൽ സന്തോഷ് ബിഷ്‌ണോയി ഗോൾ നേടി ഇന്റർ കേരളയ്ക്ക് വിജയം ഉറപ്പിച്ചു കൊടുത്തു. സൽമാൻ ഫാരിസ് പ്ലയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കേരള യുണൈറ്റഡ് കേരള പ്രീമിയർ ലീഗ് ഫൈനലിൽ!!

കേരള പ്രീമിയർ ലീഗിൽ ഈ സീസണിൽ ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി കേരള യുണൈറ്റഡ് മാറി. ഇന്ന് വയനാട് കൽപ്പറ്റയിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ വയനാട് യുണൈറ്റഡിനോട് പരാജയപ്പെട്ടു എങ്കിലും ആദ്യ പാദത്തിൽ വലിയ വിജയം കേരള യുണൈറ്റഡിന് തുണയായി. ഇന്ന് 1-0നാണ് വയനാട് യുണൈറ്റഡ് വിജയിച്ചത്. ആദ്യ പാദത്തിൽ കേരള യുണൈറ്റഡ് 3-0ന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ 3-1ന് കേരള യുണൈറ്റഡ് ഫൈനലിലേക്ക് മുന്നേറി.

ആദ്യ കേരള പ്രീമിയർ ലീഗ് ട്രോഫി ലക്ഷ്യമിടുന്ന കേരള യുണൈറ്റഡിന്റെ എതിരാളികൾ ആരാകും എന്ന് നാളെ അറിയാൻ ആകും. നാളെ രണ്ടാം സെമിയിൽ ഗോകുലം കേരളയും കോവളം എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. ഈ സെമിയുടെ ആദ്യ പാദത്തിൽ ഗോകുലം കേരള 1-0ന് വിജയിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെ തളച്ച് വയനാട് യുണൈറ്റഡ്

കേരള പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരത്തിൽ കളിയുടെ അവസാന നിമിഷത്തിൽ സമനില ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ വയനാട് യുണൈറ്റഡ് സമനിലയിൽ തളച്ചു. ഇന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 69-ാം മിനിറ്റിൽ അരിത്ര ദാസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. മത്സരം 1-0ന് ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ജയിക്കുമെന്ന് എല്ലാവരും കരുതിയ സമയത്ത് 94-ാം മിനിറ്റിൽ വയനാട് യുണൈറ്റഡിനായി അബുലായി സമനില ഗോൾ നേടി. ഇതോടെ കളി 1-1 എന്ന സമനിലയിൽ അവസാനിച്ചു.

ടൂർണമെന്റിന്റെ സൂപ്പർ സിക്‌സ് ഘട്ടത്തിൽ വയനാട് യുണൈറ്റഡിന് അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് ആയി. തുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടാനായ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സിക്‌സിലെ ആദ്യ വിജയത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്.

കേരള പ്രീമിയർ ലീഗ്; വയനാട് യുണൈറ്റഡിനെ ഏക ഗോളിന് റിയൽ മലബാർ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ റിയൽ മലബാർ എഫ് സിക്ക് സീസണിലെ ആദ്യ വിജയം. ഇന്ന് കോഴിക്കോട് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ വയനാട് യുണൈറ്റഡിനെ നേരിട്ട റിയൽ മലബാറർ എഫ് സി ഏക ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിക്ക് അവസാനം കിട്ടിയ പെനാൾട്ടി ആണ് ഗോളായി മാറിയത്. പെനാൾട്ടി ആഷിഫ് ലക്ഷ്യത്തിൽ എത്തിച്ചു. താരം തന്നെ കളിയിലെ മാൻ ഓഫ് ദി മാച്ച് ആയും മാറി.

മൂന്ന് മത്സരങ്ങൾ ലീഗിൽ കളിച്ച റിയൽ മലബാറിന്റെ ആദ്യ വിജയമാണിത്. വയനാട് അവർ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.

Exit mobile version