ഓസ്ട്രേലിയ പതറുന്നു, ലഞ്ചിന് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടം

ആദ്യ ആഷസ് ടെസ്റ്റിൽ രണ്ടാം ദിവസം ഓസ്ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ 78-3 എന്ന നിലയിൽ. ഇംഗ്ലീഷ് ബൗളിംഗിന് മുന്നിൽ ഓസ്ട്രേലിയ പ്രതിരോധത്തിൽ ആകുന്നതാണ് ആദ്യ സെഷനിൽ കണ്ടത്. 9 റൺസ് എടുത്ത വാർണറിനെയും റൺ എടുക്കാത്ത ലബുഷാനെയെയും ബ്രോഡ് പുറത്താക്കി. 16 റൺസ് എടുത്ത സ്മിത്തിനെ ബെൻ സ്റ്റോക്സും പുറത്താക്കി. ഇപ്പോഴും ഓസ്ട്രേലിയ 315 റൺസ് പിറകിലാണ്.

40 റൺസുമായി ഖവാജയും 8 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ ഉള്ളത്. ഇംഗ്ലണ്ട് കളിച്ചതു പോലെ ആക്രമിച്ചു കളിച്ചു റൺസ് എടുക്കാൻ ഓസ്ട്രേലിയക്ക് ആകുന്നില്ല. ഇന്നലെ ആദ്യ ഇന്നിംഗ്സ് 393-8 എന്ന നിലയിൽ ഇരിക്കെ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തിരുന്നു.

ഡിക്ലയർ ചെയ്തത് നല്ല തീരുമാനമല്ല എന്ന് പീറ്റേഴ്സൺ

ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഡിക്ലയർ ചെയ്യാനുള്ള ബെൻ സ്റ്റോക്സിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. 78 ഓവർ മാത്രം ബാറ്റ് ചെയ്ത ശേഷം ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 393 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

ജോ റൂട്ട് 121 റൺസുമായി പുറത്താകാതെ നിൽക്കുമ്പോൾ ആയിരുന്നു ബെൻ സ്‌റ്റോക്‌സിന്റെ ഡിക്ലയർ തീരുമാനം. ഇംഗ്ലണ്ടിന് 450 റൺസിന് മുന്നോട്ട് പോകാനുള്ള അവസരം ഉണ്ടായിരുന്നു എന്നും ഈ തീരുമാനം തെറ്റാകാം എന്നും പീറ്റേഴ്സൺ പറയുന്നു.

“അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ സ്വഭാവം ഇങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. ഡിക്ലയർ പ്രഖ്യാപനം എനിക്ക് ഇഷ്ടപ്പെട്ടില്ല,” പീറ്റേഴ്സൺ പറഞ്ഞു. ചെയ്തത് ശരിയായ കാര്യമാണോ എന്ന് ഞങ്ങൾക്ക് വരും ദിവ്ശങ്ങളിൽ അറിയാം. ഒരു ടെസ്റ്റ് മാച്ചിന്റെ ആദ്യ ഇന്നിംഗ്‌സിൽ 400, 450 തികയ്ക്കൂ എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്. അത് മാനസികമായൊ ഒരു മുൻതൂക്കം നൽകും.” അദ്ദേഹം കൂട്ടിച്ചേർത്തു

ജയത്തിലേക്ക് അടുത്ത് ഓസ്ട്രേലിയ, ഇംഗ്ലണ്ട് പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ജയത്തിലേക്ക് അടുത്ത് ഓസ്ട്രേലിയ. മത്സരത്തിന്റെ നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എടുത്തിട്ടുണ്ട്. മത്സരം ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ട് ഓസ്ട്രേലിയയെക്കാൾ 386 പിറകിലാണ്. മത്സരത്തിൽ തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് അവസാന ദിവസം അത്ഭുതങ്ങൾ കാണിക്കേണ്ടി വരും.

നാലാം ദിവസത്തെ അവസാനത്തെ പന്തിലാണ് ജോ റൂട്ട് പുറത്തായത്. 3 റൺസ് എടുത്ത ബെൻ സ്റ്റോക്സ് ആണ് നിലവിൽ ക്രീസിൽ ഉള്ളത്. ഇംഗ്ളണ്ടിന് വേണ്ടി റോറി ബാൺസ് 34 റൺസും ജോ റൂട്ടും 24 റൺസും ഡേവിഡ് മലൻ 20 റൺസും എടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി റിച്ചാർഡ്സൺ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും മൈക്കിൾ നെസറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്, തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റിന് 230 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന് 468 റൺസിന്റെ കൂറ്റൻ ലക്‌ഷ്യം നൽകിയതിന് ശേഷമാണ് ഓസ്ട്രേലിയ മത്സരം ഡിക്ലയർ ചെയ്തത്. തുടർന്ന് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിലാണ്.

16 റൺസുമായി റോറി ബാൺസും 4 റൺസുമായി ഡേവിഡ് മലനുമാണ് ക്രീസിൽ ഉള്ളത്. റൺസ് ഒന്നും എടുക്കാതെ പുറത്തായ ഹസീബ് ഹമീദിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. റിച്ചാർഡ്സൺ ആണ് ഹസീം ഹമീദിന്റെ വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ അർദ്ധ സെഞ്ച്വറികൾ നേടിയ ട്രാവിഡ് ഹെഡിന്റെയും മാർനസ് ലബുഷെയ്‌നിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ 230 റൺസ് എടുത്തത്. വാലറ്റത്ത് 33 റൺസ് എടുത്ത കാമറൂൺ ഗ്രീനിന്റെ പ്രകടനവും ഓസ്‌ട്രേലിയക്ക് തുണയായി. ഇംഗ്ലണ്ടിന് വേണ്ടി ഒളി റോബിൻസൺ, ജോ റൂട്ട്, ഡേവിഡ് മലൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ട് പ്രതീക്ഷ തകരുന്നു, ഓസ്‌ട്രേലിയക്ക് കൂറ്റൻ ലീഡ്

രണ്ടാം ആഷസ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. 31 റൺസുമായി മാർനസ് ലബുഷെയിനും 45 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ ഉള്ളത്.

നാലാം ദിവസം തുടക്കത്തിൽ തന്നെ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് പ്രതീക്ഷ നൽകിയെങ്കിലും തുടർന്ന് ഇംഗ്ലണ്ടിന് ഒരു അവസരവും നൽകാതെയുള്ള പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. നിലവിൽ ഓസ്‌ട്രേലിയക്ക് 371 റൺസിന്റെ ലീഡ് ആണ് ഉള്ളത്. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ഒലി റോബിൻസൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ജോ റൂട്ടിന് പരിക്ക്, നാലാം ദിവസം ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ

ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റിന്റെ നാലാം ദിവസം പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കളത്തിൽ ഇറങ്ങിയില്ല. പരിക്കേറ്റ ജോ റൂട്ടിന് പകരം ബെൻ സ്റ്റോക്സ് ആണ് നാലാം ദിവസം ഇംഗ്ലണ്ടിനെ നയിച്ചത്. മത്സരത്തിന് മുൻപുള്ള പരിശീലനത്തിനിടെയാണ് ജോ റൂട്ടിന് പരിക്കേറ്റത്.

ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ പരിക്ക് വൻ തിരിച്ചടിയാണ്. ആദ്യ ഇന്നിങ്സിൽ 62 റൺസ് എടുത്ത ജോ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് തകർച്ച ഒഴിവാക്കിയത്. ജോ റൂട്ട് മത്സരത്തിൽ തുടർന്ന് കളിക്കുമോ എന്ന കാര്യം ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടില്ല. ജോ റൂട്ട് കൂടുതൽ പരിശോധനകൾക്ക് വിധേയനാവുമെന്നാണ് ഇംഗ്ലണ്ട് മെഡിക്കൽ സംഘം അറിയിച്ചത്.

Exit mobile version